Skip to Content
കോഴ്‌സ് ഉള്ളടക്കം

ഇന്ത്യൻ പാർലമെന്ററി സംവിധാനം: രാജ്യ സഭയും ലോകസഭയും

ആമുഖം

ഇന്ത്യൻ പാർലമെന്ററി സംവിധാനം സങ്കീർണ്ണമായ ഒരു സ്ഥാപന സംവിധാനത്തെ പ്രതിനിധീകരിക്കുന്നു - കൊളോണിയൽ ഭരണഘടനാ പരിഷ്ക്കരണങ്ങളൂടെയും, ദേശീയവാദ പോരാട്ടങ്ങളിൽ വിമർശനപരമായ പരിവർത്തനങ്ങൾക്ക് വിധേയമായും, സ്വാതന്ത്ര്യാനന്തര ജനാധിപത്യ സമ്പ്രദായത്തിലൂടെ പരിഷ്കരിക്കപ്പെട്ടതുമാണ് ഇന്ത്യൻ ഭരണഘടന. ബ്രിട്ടീഷ് മാതൃകയുടെ ഒരു പറിച്ചുനടൽ എന്നതിലുപരി, ഇന്ത്യയുടെ പാർലമെന്ററി സംവിധാനം ചരിത്രപരമായ രൂപപ്പെട്ടതം, ഭരണഘടനാ നവീകരണം, സാമൂഹിക-രാഷ്ട്രീയ ചർച്ചകൾ എന്നിവയെ പ്രതിഫലിപ്പിക്കുന്ന ഒന്നുമാണ്. അതിന്റെ പരിണാമം മൂന്ന് വിശാലമായ ഘട്ടങ്ങളിലായി കണ്ടെത്താനാകും: കൊളോണിയൽ ഭരണഘടനാ പരീക്ഷണങ്ങൾ, ഭരണഘടനാ അസംബ്ലി ചർച്ചകൾ, സ്വാതന്ത്ര്യാനന്തര ഏകീകരണവും പരിവർത്തനവും.

കൊളോണിയൽ അടിത്തറകൾ: പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ക്രമാനുഗത വളർച്ച

1. ആദ്യകാല കേന്ദ്രീകരണം: റെഗുലേറ്ററി ആക്ടും ചാർട്ടർ നിയമങ്ങളും

ഇന്ത്യയിലെ പാർലമെന്ററി ഭരണത്തിന്റെ ഉത്ഭവം ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിലാണ്. 1773 ലെ റെഗുലേറ്ററി ആക്ടും തുടർന്നുള്ള ചാർട്ടർ നിയമങ്ങളും ലെജിസ്ലേറ്റീവ് കൗൺസിലുകളിൽ അവതരിപ്പിച്ചു, ഏങ്കിലും ഇവയ്ക്ക് കാര്യനിർവഹണ അധികാരമുള്ള സ്ഥാപനങ്ങളെ രൂപപ്പെടുത്താനായില്ല. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനുശേഷം, 1858 ൽ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് നിലവിൽവരികയും ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് ഭരണകൂടത്തിലേക്ക് അധികാരം കൈമാറി. ഇതേതുടർന്ന് കേന്ദ്രീകൃത അധികാരത്തിന്റെ അടിത്തരയിലുള്ള ക്രമേണ ഉദ്യോഗസ്ഥ ഭരണത്തിന് തുടക്കംകുറിച്ചു.

2. വർദ്ധിച്ചുവരുന്ന പ്രാതിനിധ്യംവും കൗൺസിലുകളുടെ സ്ഥാപനവും പരിമിതമായ സമ്മതിദായകരും

1861-ലെയും 1892-ലെയും ഇന്ത്യൻ കൗൺസിൽ നിയമങ്ങൾ, പ്രാതിനിധ്യത്തിനായുള്ള ആദ്യ നടപടികൾ ആയിരുന്നു. ഉദ്യോഗസ്ഥ ഇതര അംഗങ്ങളെ നിയമനിർമ്മാണ കൗൺസിലുകളിൽ നിയമിച്ചു, എന്നിരുന്നാലും, ഈ സ്ഥാപനങ്ങൾക്ക് നിയമനിർമ്മാണ സ്വയംഭരണാവകാശം ഇല്ലായിരുന്നു, അവ ഉപദേശക സ്വഭാവമുള്ള സമിതികളായിരുന്നു.

മോർലി-മിന്റോ പരിഷ്കാരങ്ങൾ (1909) പരിമിതമായ തിരഞ്ഞെടുപ്പ് തത്വങ്ങളും സാമുദായിക പ്രാതിനിധ്യവും അംഗീകരിച്ചു, പ്രത്യേക നിയോജകമണ്ഡലങ്ങളെ രൂപീകരിച്ചു - ദീർഘകാല രാഷ്ട്രീയ പ്രത്യാഘാതങ്ങളുള്ള ഒരു നവീകരണം സംരംഭമായിരുന്നു ഇത്.

3. ഉത്തരവാദിത്തഭരണം: ഡയാർക്കിയും പ്രവിശ്യാ സ്വയംഭരണവും

1919-ലെ ഇന്ത്യാ ഗവൺമെന്റ് ആക്റ്റ്, പ്രവിശ്യകളിൽ ഡയാർക്കി അവതരിപ്പിച്ചു, വിഷയങ്ങളെ "സംവരണം ചെയ്തവ", "കൈമാറ്റം ചെയ്യപ്പെട്ടവ" എന്നിങ്ങനെ രണ്ടായി വിഭജിച്ചു. പോരായ്മകളുണ്ടെങ്കിലും, പരിമിതമായ മേഖലകളിൽ മന്ത്രിതല ഉത്തരവാദിത്തത്തിന് ഇതിലൂടെ തുടക്കം കുറിക്കാനായി.

1935-ലെ ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് ഒരു ഭരണഘടനാപരമായ ഒരു പുതിയതുടക്കമായിരുന്നു. അത് പ്രവിശ്യാ സ്വയംഭരണം അവതരിപ്പിച്ചു, സമ്മതിദായകരടെ എണ്ണം വിപുലീകരിച്ചു, ഒരു ഫെഡറൽ ഘടന വിഭാവനം ചെയ്തു. ഭരണ സംവിധാനത്തിന് ഘടനാപരമായ നിരവധി സവിശേഷതകൾ സംഭാവന ചെയ്തു. ഫെഡറലിസം, ദ്വിസഭാ സംവിധാനം, ഗവർണറുടെ ഓഫീസ്, പബ്ലിക് സർവീസ് കമ്മീഷനുകൾ തുടങ്ങിയ പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയെ രൂപീകരിക്കുന്നതിൽ ഏറെ സഹായിച്ചു.

ഭരണഘടനാ അസംബ്ലിയും ഭരണഘടനാ രൂപകൽപ്പനയും

1946-ൽ ഭരണഘടനാ അസംബ്ലി ചേർന്നപ്പോൾ ഇന്ത്യക്ക്  പ്രസിഡൻഷ്യൽ സംവിധാനമാണോ പാർലമെന്ററി സംവിധാനമാണോ അഭികാമ്യം എന്ന നിർണായക ചോദ്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. ബ്രിട്ടീഷ് കൺവെൻഷനുകൾ, പ്രവിശ്യാ മന്ത്രാലയങ്ങളിലെ ദേശീയവാദ അനുഭവം (1937–39), വൈവിധ്യമാർന്ന സമൂഹത്തിൽ കാര്യനിർവഹണവിഭാത്തിന്റെ ആവശ്യകത എന്നിവയാൽ സ്വാധീനിക്കപ്പെട്ട്, നിയമ നിർമ്മാണസഭ പാർലമെന്ററി മാതൃക സ്വീകരിച്ചു മുന്നോട്ടുപോകാൻ നിശ്ചയിച്ചു.

പ്രസിഡന്റ് സംവിധാനങ്ങളുടെ ആനുകാലിക ഉത്തരവാദിത്തത്തിൽ നിന്ന് വ്യത്യസ്തമായി, പാർലമെന്ററി സംവിധാനം നിയമസഭയോട് എക്സിക്യൂട്ടീവിന്റെ ദൈനംദിന ഉത്തരവാദിത്തം ഉറപ്പാക്കുന്നുവെന്ന് ഡോ. ബി. ആർ. അംബേദ്കർ ഊന്നിപ്പറഞ്ഞു. കൂട്ടായ ഉത്തരവാദിത്തവും കാബിനറ്റ് സർക്കാരും ഇന്ത്യയുടെ ബഹുസ്വരതയ്ക്കും ഫെഡറൽ സ്വഭാവത്തിനും അനുയോജ്യമാണെന്ന് ജവഹർലാൽ നെഹ്‌റുവും മറ്റ് നേതാക്കളും വിശ്വസിച്ചു.

പ്രധാന ഭരണഘടനാ സവിശേഷതകൾ :

  • നാമമാത്രമായ എക്സിക്യൂട്ടീവ്: ഭരണഘടനാ തലവനായി പ്രസിഡന്റ്

  • യഥാർത്ഥ എക്സിക്യൂട്ടീവ്: പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ കൗൺസിൽ

  • കൂട്ടായ ഉത്തരവാദിത്തം: ആർട്ടിക്കിൾ 75(3)

  • ദ്വിസഭാ നിയമസഭ: ലോക്‌സഭയും രാജ്യസഭയും

  • അധികാരങ്ങളുടെ സംയോജനം: നിയമസഭയിൽ നിന്ന് നാമനിർ എക്സിക്യൂട്ടീവ്

അങ്ങനെ, ഇന്ത്യ ഭരണഘടനയ്ക്കുള്ളിൽ ഒരു പാർലമെന്ററി സംവിധാനം വിഭാവനചെയ്ത് - ബ്രിട്ടീഷ് മാതൃകയിൽ നിന്ന് വ്യത്യസ്തമായി ഒരു ലിഖിത ഭരണഘടന സ്വീകരിച്ചു.

ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിന്റെ സവിശേഷ സവിശേഷതകൾ

ഇന്ത്യയുടെ പാർലമെന്ററി മാതൃക ബ്രിട്ടീഷ് മാതൃകയിൽ നിന്ന്  വ്യത്യസ്തമാണ്.

  1. ജുഡീഷ്യൽ അവലോകനത്തോടുകൂടിയ ലിഖിത ഭരണഘടന

  2. യൂണിറ്ററി ഫെഡറൽ ഘടനകളുടെ സംയോജനം

  3. മൗലീക അവകാശങ്ങളും നിർദ്ദേശക തത്വങ്ങളും ഉൾച്ചേർന്ന ഭരണഘടന

  4. സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

  5. കൂറുമാറ്റ വിരുദ്ധ ചട്ടക്കൂട്

  6. ഭരണഘടനാപരമായ രാഷ്ട്രത്തലവൻ

അതിനാൽ, ഇത് ബ്രിട്ടീഷ് ഭരണഘടനയുടെ ഒരു പകർപ്പല്ല, മറിച്ച് ലിഖിത ഭരണഘടനയിൽഅടിയുറച്ച ഒരു പാർലമെന്ററി റിപ്പബ്ലിക്കാണ്.

ഉപസംഹാരം

ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിന്റെ പരിണാമം കൊളോണിയൽ അടിമത്തത്തിൽ നിന്നും ഒരു പരമാധികാര ജനാധിപത്യ സംവിധാനത്തിലേക്കുള്ള വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. രാഷ്ട്ര വിഭജനം, യുദ്ധങ്ങൾ, അടിയന്തരാവസ്ഥ, സഖ്യ അസ്ഥിരത, പ്രത്യയശാസ്ത്ര ധ്രുവീകരണം എന്നിവയെ അത് അതിജീവിച്ചു മാറുന്ന സാമൂഹിക സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടും, ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിച്ചും, വോട്ടർമാരുടെ ജനാധിപത്യ ധാർമ്മികത യെ പരിപോഷിപ്പിച്ചും മുന്നോട്ടു പോകുന്നു.

പാർലമെന്ററി സംവിധാനം ചലനാത്മകമാക്കുന്ന അനിയന്ത്രിതമായ വിനിമയശൃഖല എന്നാണ് ഗ്രാൻവില്ലെ ഓസ്റ്റിൻ ഭരണഘടനയെ വിശേഷിപ്പിച്ചത്.  അധികാരവുമായി ഉത്തരവാദിത്തത്തെ സന്തുലിതമാക്കൽ, വൈവിധ്യങ്ങൾക്കിടയിലെ ഐക്യം, സുസ്ഥിരമായ പ്രതികരണശേഷി. എന്നീ ഭരണഘടനാ സവിശേഷതകൾ എടുത്തുകാട്ടേണ്ടതുണ്ട്

ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാവി ഭരണഘടനയെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്, രാഷ്ട്രീയ സംസ്കാരം, സ്ഥാപനപരമായ ബഹുമാനം, പൗരന്മാരുടെ ജാഗ്രത എന്നിവയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. ഈ അർത്ഥത്തിൽ, രാഷ്ട്ര വ്യവസ്ഥയുടെ പരിണാമം ഒരു പൂർത്തിയായ അധ്യായത്തിനുപകരം തുടർച്ചയായ ഭരണഘടനാ സംഭാഷണമായി തുടരുന്നു.

റേറ്റിംഗ്
0 0

There are no comments for now.

to be the first to leave a comment.