ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളുടെ ചരിത്ര പശ്ചാത്തലം
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തെയാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. അത്തരമൊരു ലക്ഷ്യം കൈവരിക്കുന്നതിനുള്ള ചട്ടക്കൂടാണ് ഭരണഘടനാ സ്ഥാപനങ്ങൾ . മിക്ക ഭരണഘടനാ സ്ഥാപനങ്ങളും കൊളോണിയൽ ഭരണത്തിന്റെ ഫലമായിരുന്നു. ഈ സ്ഥാപനങ്ങൾ നമ്മുടെ ഭരണസംവിധാനത്തെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൊളോണിയൽ ഭരണകാലത്താണ് ഈ സ്ഥാപനങ്ങൾ ഓരോന്നും രൂപംകൊണ്ടത്. അവ ഭരണത്തെ മെച്ചപ്പെടുത്തുകയും, നമ്മുടെ ജനാധിപത്യത്തെ സുശക്തമാക്കുകയും ചെയ്തു. ഇലക്ഷൻ കമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) എന്നിവ ആധുനിക ഇന്ത്യൻ രാഷ്ട്രത്തിന്റെ അടിത്തറയാണ്, അവ കാലക്രമേണ വളർന്നു നമ്മുടെ ജനാധിപത്യ ചട്ടക്കൂടിനെ ഗണ്യമായി ശക്തിപ്പെടുത്തി. എങ്കിലും, തടസ്സങ്ങളും പൊരുത്തക്കേടുകളും ഉണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ സങ്കീർണ്ണതകൾ മനസ്സിലാക്കാൻ ഭരണഘടനാ സ്ഥാപനങ്ങളുടെ വളർച്ച സമഗ്രമായി തന്നെ പരിശോധിക്കണം.
1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യ പ്രക്ഷോഭത്തെത്തുടർന്ന്, ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിൽ ഒരു ഭരണ ഘടന നിർമ്മിക്കാൻ ലക്ഷ്യമിട്ടു. 1858-ലെ ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിപ്പിക്കുകയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്മേൽ ബ്രിട്ടീഷ് സർക്കാരിന് നേരിട്ടുള്ള നിയന്ത്രണം നൽകുകയും ചെയ്തു. ഒരു കേന്ദ്രീകൃത സർക്കാർ സ്ഥാപിക്കുക, ബ്രിട്ടീഷ് ട്രഷറിക്ക് നേരിട്ട് കൂടുതൽ വരുമാനം ശേഖരിക്കുക, ബ്രിട്ടീഷ് വ്യാപാരികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നിവയായിരുന്നു ഇന്ത്യാ ഗവൺമെന്റ് ആക്ടിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ പരിഷ്കാരങ്ങൾ തദ്ദേശീയ കലാപങ്ങളെ അടിച്ചമർത്തുകയും ഇന്ത്യൻ മധ്യവർഗത്തിൻ്റെ പിന്തുണയോടെ സമാധാനം കൈവരിക്കാനാവുമെന്നും ബ്രിട്ടീഷ് അധികാരികൾ പ്രതീക്ഷിച്ചു. ഗവർണർ ജനറലിന്റെ പിൻഗാമിയായി ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി ആയിരുന്ന ലോർഡ് കാനിംഗിൻ്റെ മേൽനോട്ടത്തിൽ ഒരു പുതിയ ഉദ്യോഗസ്ഥ സംവിധാനം ബ്രിട്ടീഷ് സർക്കാർ സ്ഥാപിച്ചു.
ഭരണ ഘടനയിൽ ഇന്ത്യക്കാർക്ക് പരിമിതമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഇന്ത്യൻ കൗൺസിൽസ് ആക്ട് 1861-ൽ ബ്രിട്ടീഷ് സർക്കാർ പാസാക്കി. ഈ ആക്ടിന്റെ ലക്ഷ്യം ഒരു തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിക്കുക എന്നതല്ല, മറിച്ച് സർക്കാരിൽ ജനങ്ങളുടെ പ്രാതിനിധ്യ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുക എന്നതായിരുന്നു. 1950 ജനുവരി 25-ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചു. 1861 മുതൽ 1935 വരെ ബ്രിട്ടീഷ് സർക്കാർ നിരവധി നിയമങ്ങൾ നടപ്പിലാക്കി, പ്രത്യേകിച്ച് 1919-ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്, 1935-ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്. ഈ നിയമങ്ങൾ ഇന്ത്യയിൽ നിയമാധിഷ്ഭഠിതമായ ഒരു ഭരണ സംവിധാനത്തിന് തുടക്കം കുറിച്ചു.
തദ്ദേശീയ പങ്കാളിത്തം നിയമവാഴ്ച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം വെള്ളക്കാരുടെ ഭരണഭാരം ഗണ്യമായി കുറയ്ക്കുമെന്ന് ഗ്രേറ്റ് ബ്രിട്ടനിലെ ഭരണാധികാരികൾ മനസ്സിലാക്കിയിരുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, പൊതുഭരണം, സെൻട്രൽ ബാങ്ക്, ഓഡിറ്റ് സംവിധാനം എന്നിവയ്ക്കായി ഒരു കേന്ദ്രീകൃത റിക്രൂട്ട്മെന്റ് സംവിധാനം അവർ നിർമ്മിച്ചു. അത്തരമൊരു സംവിധാനം സൃഷ്ടിക്കുന്നതിനുള്ള പ്രേരകശക്തികൾ ഭരണപരമായ കാര്യക്ഷമതയും ഉത്തരവാദിത്തവുമുള്ള പ്രാദേശിക നേതൃത്വം ഉയർന്നുവരും എന്ന ചിന്തയായിരുന്നു.
1806-ൽ ബാങ്ക് ഓഫ് ബംഗാളിന് അടിത്തറ ഇട്ടതിലൂടെ ഇന്ത്യയിൽ ധനകാര്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ ആദ്യ നടപടി ആരംഭിച്ചു. ബാങ്ക് സ്ഥാപിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം ബംഗാൾ പ്രസിഡൻസിയുടെ വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ പരിഹരിക്കുക എന്നതായിരുന്നു. ഗവൺമെന്റും സ്വകാര്യ യൂറോപ്യൻ ഉടമകളുമുള്ള ഒരു സംയുക്ത-സ്റ്റോക്ക് ബാങ്കായിരുന്നു ഇത്. ഈ സംരംഭത്തെത്തുടർന്ന്, തുടർന്നുള്ള ബ്രിട്ടീഷ് പ്രസിഡൻസികൾ ബോംബെയിലും മദ്രാസിലും ബാങ്കുകൾ സ്ഥാപിച്ചു. 1840-ൽ ബാങ്ക് ഓഫ് ബോംബെ രൂപീകരിച്ചു, 1843-ൽ ബാങ്ക് ഓഫ് മദ്രാസ് സ്ഥാപിതമായി. കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയുടെ ധനകാര്യവും കറൻസിയും കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ഈ ബാങ്കുകളിലായിരുന്നു. 1921-ൽ പ്രസിഡൻഷ്യൽ ബാങ്കുകൾ ഒന്നിച്ച് ഇംപീരിയൽ ബാങ്ക് എന്നറിയപ്പെടുന്ന ഒരു അർദ്ധ-കേന്ദ്ര ബാങ്കായി മാറി. ഇതിന്റെ തുടർച്ചയായി, സർ എഡ്വേർഡ് ഹിൽട്ടൺ യങ്ങിന്റെ അധ്യക്ഷതയിൽ ബ്രിട്ടീഷ് സർക്കാർ റോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ് സ്ഥാപിച്ചു. റിപ്പോർട്ടിലെ ശുപാർശകളെ അടിസ്ഥാനമാക്കി, ബ്രിട്ടീഷ് സർക്കാർ 1935-ൽ സ്വന്തം കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചു.
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഫീസ് മറ്റൊരു കൊളോണിയൽ വളർച്ചയായിരുന്നു. 1858-ൽ ബ്രിട്ടീഷ് രാജ്ഞി ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഏറ്റെടുക്കുകയും സാമ്പത്തിക ഭരണം നിയന്ത്രണത്തിലാക്കുന്നതിനായി അക്കൗണ്ടന്റ് ജനറൽ എന്ന പദവി സൃഷ്ടിക്കുകയും ചെയ്തു. 1919-ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട് പ്രകാരം ഈ ജോലിക്ക് നിയമപരമായ പദവി ലഭിച്ചു.
ബ്രിട്ടീഷ് ഭരണകൂടം രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക സംവിധാനങ്ങളെ പുനഃക്രമീകരിക്കുക മാത്രമല്ല ചെയ്തത്. ന്യൂനപക്ഷങ്ങളുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും രാഷ്ട്രീയ അധികാരത്തിൽ നിന്നുള്ള വേർതിരിവ് ലഘൂകരിക്കുന്നതിനായി അവർ സമൂഹത്തിന്റെ ചരിത്രപരമായ വിഭജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നു. അവർ ഒരു സാമുദായിക വോട്ടർമാരുടെ വർഗ്ഗീകരണം നിർദ്ദേശിച്ചു, പക്ഷേ ഇന്വത്ർയയിൽ ഇത് ഹിന്ദു മുസ്ലീം വിഭാഗീയത വ്യാപിക്കുന്നതിന് കാരണം ആകും എന്നതുകൊണ്ട് ഇന്ത്യൻ ജനത ഈ ആശയം നിരസിച്ചു.
ഇന്ത്യയുടെ ഭരണഘടനാ സംഘടനകളുടെ ചരിത്ര പശ്ചാത്തലം തുടർച്ചയുടെയും മാറ്റത്തിന്റെയും കൗതുകകരമായ ഒരു ചിത്രം സമ്മാനിക്കുന്നു. ഭരണഘടനാ നിർമ്മാതാക്കൾ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ കാർക്കശ്യവും ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്റെ അന്തസത്തയും സംയോജിപ്പിച്ചുകൊണ്ടാണ് നമ്മുടെ രാഷ്ട്രസംവിധാനം കെട്ടിപ്പടുത്തത്. ഭരണഘടനാ സ്ഥാപനങ്ങൾ ഭരിക്കാൻ മാത്രമായി രൂപീകരിച്ചതല്ല; മറിച്ച്, അധികാരത്തെ നിയന്ത്രിക്കുന്നതിനാണ് അവ സ്ഥാപിക്കപ്പെട്ടത്. ഭരണഘടനാ നിർമ്മാണ സമിതിയുടെ ദീർഘവീക്ഷണത്തെ ചരിത്രം സാധൂകരിക്കുന്നു: രാഷ്ട്രീയ കാര്യനിർവാഹകർ പരാജയപ്പെടുമ്പോൾ ഇന്ത്യൻ ഭരണകൂടത്തെ സ്ഥിരപ്പെടുത്തുന്നതിന് ഈ ഭരണഘടനാ സ്ഥാപനങ്ങൾ പതിവായി ഇടപെട്ടിട്ടുണ്ട്.
There are no comments for now.